മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കോവൂർ കുഞ്ഞുമോനെ കഴുത്തിന് പിടിച്ചു തള്ളി; സംഭവം എൽഡിഎഫ് യോഗത്തിനിടെ

Published : Mar 25, 2021, 04:06 PM ISTUpdated : Mar 25, 2021, 04:24 PM IST
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കോവൂർ കുഞ്ഞുമോനെ  കഴുത്തിന് പിടിച്ചു തള്ളി; സംഭവം എൽഡിഎഫ് യോഗത്തിനിടെ

Synopsis

തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും എംഎൽഎയുടെ ഓഫിസ് പ്രതികരിച്ചു. 

കൊല്ലം: കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും എംഎൽഎയുടെ ഓഫിസ് പ്രതികരിച്ചു.

"

എന്നാൽ എംഎൽഎയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടർമാരോട് മാപ്പു പറയണമെന്നും യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ പ്രതികരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021