ഒ രാജഗോപാലിന്‍റെ വാക്ക് വളച്ചൊടിച്ചു; നേമത്ത് ബിജെപി ജയിക്കുമെന്ന് കുമ്മനം

Published : Apr 07, 2021, 11:12 AM ISTUpdated : Mar 22, 2022, 04:33 PM IST
ഒ രാജഗോപാലിന്‍റെ വാക്ക് വളച്ചൊടിച്ചു; നേമത്ത് ബിജെപി ജയിക്കുമെന്ന് കുമ്മനം

Synopsis

വോട്ട് കച്ചവടം എന്ന് ആരോപിച്ചത് എൽഡിഎഫ് യുഡിഎഫ് നിലപാടുകൾ കണ്ട് എടുത്ത നിഗമനം ആണ്. ഓരോരുത്തരുടേയും വോട്ട് കണക്ക് വിശദമായി പഠിച്ച ശേഷം വിശദമായി രണ്ട് മൂന്ന് ദിവസത്തിനകം കാര്യങ്ങൾ വ്യക്തമാകുമെന്നും കുമ്മനം

തിരുവനന്തപുരം: വാശിയേറിയ മത്സരം നടന്ന ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണയും ബിജെപിക്ക് തന്നെയാണ് വിജയമെന്ന് കുമ്മനം രാജശേഖരൻ. കണക്കുകൾ പരിശോധിച്ചു, പ്രവര്‍ത്തകരോട് സംസാരിച്ചു. ഇതിൽ നിന്ന് വിജയത്തെ കുറിച്ചുള്ള ആത്മവിശ്വാസം ആണ് കിട്ടുന്നത്. വോട്ട് കച്ചവടം എന്ന് ആരോപിച്ചത് എൽഡിഎഫ് യുഡിഎഫ് നിലപാടുകൾ കണ്ട് എടുത്ത നിഗമനം ആണ്. ഓരോരുത്തരുടേയും വോട്ട് കണക്ക് വിശദമായി പഠിച്ച ശേഷം വിശദമായി രണ്ട് മൂന്ന് ദിവസത്തിനകം കാര്യങ്ങൾ വ്യക്തമാകുമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. 

ഒ രാജഗോപാലിന്‍റെ വാക്കുകൾ തെരഞ്ഞെടുപ്പ് ദിനത്തിൽ വളച്ചൊടിക്കപ്പെട്ടു. കെ മുരളീധരന്‍റെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായത് ശരിയല്ലെന്നത് അടക്കം ഒ രാജഗോപാലിന്‍റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നാണ് കുമ്മനം പറയുന്നത്. അക്രമത്തെ കുറിച്ച് അറിയില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞത് നേമത്തെ കുറിച്ച് അറിയില്ലെന്ന് വരെ വ്യാഖ്യാനിക്കപ്പെട്ടെന്നും കുമ്മനം പറഞ്ഞു. 

തുടർന്ന് വായിക്കാം: 'നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമില്ല': ബിജെപിയെ കുഴപ്പിച്ച് വീണ്ടും രാജഗോപാൽ...

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021