സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ; നേമത്തും ധാരണയുണ്ടെന്ന് കുമ്മനം

Published : Apr 06, 2021, 08:09 AM ISTUpdated : Apr 06, 2021, 08:14 AM IST
സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ; നേമത്തും ധാരണയുണ്ടെന്ന് കുമ്മനം

Synopsis

നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിച്ചത്. ഒരിക്കലും വര്‍ഗ്ഗീയത പ്രചരിപ്പിച്ചിട്ടില്ല. നൂനപക്ഷങ്ങളോട് അങ്ങേ അറ്റത്തെ ബഹുമാനം ഉണ്ടെന്നും കുമ്മനം 

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും കുമ്മനം പറഞ്ഞു. 

നേമം മണ്ഡലത്തിലും ബിജെപിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ട്. നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബിജെപി ശ്രമിച്ചത്. ഒരിക്കലും വര്‍ഗ്ഗീയത പ്രചരിപ്പിച്ചിട്ടില്ല. നൂനപക്ഷങ്ങളോട് അങ്ങേ അറ്റത്തെ ബഹുമാനം ഉണ്ടെന്നും കുമ്മനം പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021