കഴക്കൂട്ടത്ത് ത്രികോണമത്സരം തന്നെ; നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് കടകംപള്ളി

Published : Apr 06, 2021, 07:56 AM ISTUpdated : Apr 06, 2021, 08:03 AM IST
കഴക്കൂട്ടത്ത് ത്രികോണമത്സരം തന്നെ; നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് കടകംപള്ളി

Synopsis

കഴക്കൂട്ടത്ത് മാത്രമല്ല കേരളത്തിലാകെ വികസനമാണ് ചര്‍ച്ച. എതിരാളികൾ ഉന്നയിച്ചത് പോലുള്ള വിഷയങ്ങളെ അല്ല ജനം മുഖവിലയ്ക്ക് എടുക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് കിട്ടും എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടര്‍ ഭരണം കേരളത്തിൽ ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് നടക്കുന്നത് ത്രികോണ മത്സരം ആണ്. വികസനമാണ് പ്രധാന ചർച്ച എന്നും വോട്ടെടുപ്പ് ദിനത്തിൽ കടകംപള്ളി സുരേന്ദ്രൻ ആവര്‍ത്തിച്ചു. 

എതിരാളികൾ ഉന്നയിച്ചത് പോലുള്ള വിഷയങ്ങളെ അല്ല ജനം മുഖവിലയ്ക്ക് എടുക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് വലിയ മാറ്റമാണ് കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം ഉണ്ടായത്. വലിയമാറ്റം ആണ് തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്. ഇടതുമുന്നണിയോട് ജനങ്ങൾക്ക് ഉണ്ടായ ആഭിമുഖ്യം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021