നേമത്ത് പുതിയ 'കോ-മാ' സഖ്യം, തന്നെ തോൽപിക്കാൻ ഇടത്- കോൺഗ്രസ് നീക്കമെന്ന് കുമ്മനം

By Web TeamFirst Published Apr 3, 2021, 11:00 AM IST
Highlights

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോൺഗ്രസ് സിപിഎം ധാരണയുടെ ഭാഗമാണെന്നാണ് കുമ്മനത്തിന്റെ ആരോപണം. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം: നേമത്ത് തനിക്കെതിരെ കോമ സഖ്യം പ്രവർത്തിക്കുന്നതായി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കോൺഗ്രസ്- മാ‍ർക്സിസ്റ്റ് സഖ്യം ഒത്ത് ചേർന്ന് തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നാണ് കുമ്മനത്തിന്റെ ആരോപണം. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണെന്നും ന്യൂനപക്ഷങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും കുമ്മനം അവകാശപ്പെട്ടു. 

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോൺഗ്രസ്-സിപിഎം ധാരണയുടെ ഭാഗമാണെന്നാണ് കുമ്മനത്തിന്റെ ആരോപണം. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യം നേമത്തെ കോമായിലാക്കാൻ ശ്രമിക്കുകയാണ് അതൊരിക്കലും അനുവദിക്കില്ലെന്ന് കുമ്മനം പറഞ്ഞു. 

സംസ്ഥാനത്തെ തന്നെ എറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന നേമത്ത് കുമ്മനം രാജശേഖരനെ നേരിടുന്നത് സിപിഎമ്മിൻ്റെ വി ശിവൻകുട്ടിയും കോൺഗ്രസിൻ്റെ കെ മുരളീധരനുമാണ്. 

click me!