'ലതിക സുഭാഷിന്‍റേത് ഒറ്റപ്പെട്ട സംഭവമല്ല'; കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് ഖുഷ്ബു

Published : Mar 15, 2021, 12:32 PM ISTUpdated : Mar 15, 2021, 12:33 PM IST
'ലതിക സുഭാഷിന്‍റേത് ഒറ്റപ്പെട്ട സംഭവമല്ല'; കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് ഖുഷ്ബു

Synopsis

 വനിതാ നേതാക്കളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നും ഖുഷ്ബു വ്യക്തമാക്കി. 

ചെന്നൈ: തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിന്‍റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുഷ്ബു. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് യാതൊരു പരിഗണനയും ഇല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലും സമാന സ്ഥിതിയാണെന്നും ഖുഷ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിതാ നേതാക്കളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നും ഖുഷ്ബു വ്യക്തമാക്കി. 

രാഹുല്‍ഗാന്ധി വനിതാനേതാക്കളെ കണക്കിലെടുക്കില്ല. രാഹുലിന്‍റെ സ്ത്രീശാക്തീകരണ പ്രസംഗങ്ങള്‍ പൊള്ളത്തരമാണെന്നും ഖുഷ്ബു ആരോപിച്ചു. വിജയ സാധ്യത കണക്കിലെടുത്തല്ല സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു. ഇത്തവണ ബിജെപി ടിക്കറ്റില്‍ തമിഴ്നാട്ടില്‍ വന്‍ വിജയം നേടുമെന്നും ഖുഷ്ബു അവകാശപ്പെട്ടു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021