കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റ‍ര്‍? വീണ്ടും പരിഗണിച്ച് സിപിഎം

By Web TeamFirst Published Mar 14, 2021, 11:10 PM IST
Highlights

ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം വീണ്ടും പരിഗണിക്കുന്നത്. സിപിഎമ്മിന്റെ കീഴ് ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദമുണ്ട്

കോഴിക്കോട്: കുറ്റ്യാടി നിസോജക മണ്ഡലത്തിലേക്ക് കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ വീണ്ടും സിപിഎം പരിഗണിക്കുന്നു. ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം വീണ്ടും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സിപിഎമ്മിന്റെ കീഴ് ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദവുമുണ്ട്. അതേ സമയം  ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ എ എ റഹീമും കുറ്റ്യാടി സീറ്റിൽ പരിഗണനയിലുണ്ട്. ജില്ലാ സെക്റട്ടറിയേറ്റ് യോഗം നാളെ കോഴിക്കോട്ട് ചേര്‍ന്ന് തീരുമാനമെടുക്കും. 

നേരത്തെ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകുന്നതിനെതിരെയും കുഞ്ഞമ്മദ് കുട്ടി മാസ്റ്റരെ മത്സരിപ്പിക്കുന്നതിനുമായി അണികൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുക്കുകയായിരുന്നു. 

click me!