മഹിളാകോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്, ഇന്ദിരാ ഭവന് മുന്നിൽ വച്ച് തല മുണ്ഡനം ചെയ്തു

By Asianet MalayalamFirst Published Mar 14, 2021, 5:29 PM IST
Highlights

ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. 

വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരി​ഗണിക്കണമെന്നും പറഞ്ഞ ലതികാ സുഭാഷ് താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും പ്രഖ്യാപിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധമാണ് നടത്തിയത്. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്. 

ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് എങ്കിലും കോൺ​ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ല എന്നതിന് എന്താണ് വിശദീകരണം എന്നു പോലും അറിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. മഹിളാ കോൺ​ഗ്രസ് അധ്യക്ഷ ഒരിക്കലും പാർട്ടിക്കെതിരെ പോരാടില്ലെന്നും സീറ്റ് കിട്ടാൻ ബിന്ദു കൃഷ്ണയ്ക്ക് പോലും കണ്ണീരണിയേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. വൈക്കത്തിൻ്റെ മരുമകളായ തന്നെ അവിടെ പോലും പരി​ഗണിച്ചില്ലെന്നും ഏറ്റുമാനൂർ സീറ്റ് താൻ ആ​ഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. 

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ ആത്മവിശ്വാസത്തിൽ നിന്ന കോണ്ഗ്രസിന് കനത്ത ആഘാതമാണ് ലതികാ സുഭാഷിൻ്റെ പ്രതിഷേധം. വാർത്താ ഏജൻസിയായ എഎൻഐ അടക്കം ലതിക തലമുണ്ഡനം ചെയ്യുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു. ദേശീയ മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ സംഭവത്തിലേക്ക് പതിഞ്ഞതോടെ 

click me!