'എംഎല്‍എയ്ക്ക് എതിരായ വികാരം മണ്ഡലത്തിലില്ല'; യുഡിഎഫ് ആരോപണങ്ങള്‍ ജനം തള്ളിയതെന്ന് മുകേഷ്

Published : Mar 16, 2021, 12:26 PM ISTUpdated : Mar 16, 2021, 01:15 PM IST
'എംഎല്‍എയ്ക്ക് എതിരായ വികാരം മണ്ഡലത്തിലില്ല'; യുഡിഎഫ് ആരോപണങ്ങള്‍ ജനം തള്ളിയതെന്ന് മുകേഷ്

Synopsis

സിനിമയിലും ടിവിയിലും സജീവമായ മുകേഷിനെ മണ്ഡലത്തില്‍ കിട്ടാന്‍ പ്രയാസമാണെന്ന മുന്‍വിധി അഞ്ചുകൊല്ലം മുമ്പുണ്ടായിരുന്നു. ഇതല്ലാതെ മറ്റൊരു ആരോപണം യുഡിഎഫിന് ഇന്നും പറയാനില്ലെന്നും മുകേഷ്

കൊല്ലം: യുഡിഎഫ് കൊല്ലത്ത് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ജനം കഴിഞ്ഞ തവണ തള്ളിക്കളഞ്ഞതെന്ന് മുകേഷ്. എംഎല്‍എയ്ക്ക് എതിരായ വികാരം മണ്ഡലത്തിലില്ല. സിനിമയിലും ടിവിയിലും സജീവമായ മുകേഷിനെ മണ്ഡലത്തില്‍ കിട്ടാന്‍ പ്രയാസമാണെന്ന മുന്‍വിധി അഞ്ചുകൊല്ലം മുമ്പുണ്ടായിരുന്നു. ഇതല്ലാതെ മറ്റൊരു ആരോപണം യുഡിഎഫിന് ഇന്നും പറയാനില്ല. 

1330 കോടി രൂപയുടെ വികസനം മണ്ഡലത്തിലുണ്ട്. അത് മണ്ഡലത്തില്‍ നിന്ന് പണിയെടുത്തിട്ടാണ്. അതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഭൂരിപക്ഷത്തിനുണ്ടെന്നും മുകേഷ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് ദുരൂഹമാണെന്നും മുകേഷ് പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021