'ഉറപ്പാണ് എല്‍ഡിഎഫ്'; തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രചാരണവാക്യം പുറത്തിറക്കി

Published : Feb 28, 2021, 11:14 AM ISTUpdated : Feb 28, 2021, 12:12 PM IST
'ഉറപ്പാണ് എല്‍ഡിഎഫ്'; തെരഞ്ഞെടുപ്പിനുള്ള  ഇടത് മുന്നണിയുടെ പ്രചാരണവാക്യം പുറത്തിറക്കി

Synopsis

എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു. 

എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണവാക്യം.

 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021