താമരശ്ശേരി ബിഷപ്പുമായി മുസ്ലിം ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച; തിരുവമ്പാടിയിലെ സ്ഥാനാർത്ഥിത്വം വിഷയം

By Web TeamFirst Published Feb 28, 2021, 11:14 AM IST
Highlights

തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. ഇവിടെ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്നതാണ് സഭയുടെ ആവശ്യം.

കോഴിക്കോട്: താമരശ്ശേരി ബിഷപ്പുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ഇ ടി മുഹമ്മദ് ബഷീറുമാണ് ബിഷപ്  മാർ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തുന്നത്. തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. ഇവിടെ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്നതാണ് സഭയുടെ ആവശ്യം.

തിരുവമ്പാടി മുസ്ലീം ലീ​ഗിന്റെ സീറ്റാണ്. അവിടെ കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി തോറ്റു പോയിരുന്നു. അതിനു കാരണം സഭയുടെ അതൃപ്തിയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇത്തവണയും ലീ​ഗ് സ്ഥാനാർത്ഥിയെ തന്നെയാണ് നിർത്തുന്നത്. ഈ സാഹചര്യത്തിലാണ് സഭയുടെ അതൃപ്തി നീക്കാനാകുമോ എന്ന് അറിയാൻ കുഞ്ഞാലിക്കുട്ടിയും മുനീറും ഇ ടിയും ബിഷപ്പിനെ കാണുന്നത്. എന്നാൽ, താമരശ്ശേരി സഭാ വിശ്വാസികൾ ഏറെയുള്ള സ്ഥലമാണെന്നും അതുകൊണ്ട് സഭയിൽ നിന്നൊരാൾ മത്സരിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് സഭ. ഇക്കാര്യം കോൺ​ഗ്രസിനെയും അവർ അറിയിച്ചിരുന്നു. 

ലീ​ഗിനെ സംബന്ധിച്ചിടത്തോളം ആ സീറ്റ് വിട്ടുകൊടുക്കാൻ കഴിയില്ല. കാലങ്ങളായി ലീ​ഗ് മത്സരിക്കുന്ന സീറ്റാണ് അതെന്നാണ് നിലപാട്. മൂന്നോ നാലോ പേരുകൾ അടങ്ങുന്ന പട്ടികയും ലീ​ഗ് ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. 

click me!