'ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് ശിവൻകുട്ടി ജയിക്കും'; ആത്മവിശ്വാസത്തോടെ കോടിയേരിയുടെ പ്രചാരണം

Published : Mar 12, 2021, 07:02 PM ISTUpdated : Mar 12, 2021, 07:20 PM IST
'ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് ശിവൻകുട്ടി ജയിക്കും'; ആത്മവിശ്വാസത്തോടെ കോടിയേരിയുടെ പ്രചാരണം

Synopsis

കരുണാകരനെ തിരുവനന്തപുരം ലോകസഭയിൽ പരാജയപ്പെടുത്തിയവരാണ് എൽഡിഎഫ്. ഉമ്മൻ ചാണ്ടിക്ക്‌ നേമത്തെ കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു.  

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍റിനെ അറിയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് എല്‍ഡിഎഫ് ജയിക്കും. നേമത്തേയ്ക്ക് രമേശ് ചെന്നിത്തലയും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരുണാകരനെ തിരുവനന്തപുരം ലോകസഭയിൽ പരാജയപ്പെടുത്തിയവരാണ് എൽഡിഎഫ്. ഉമ്മൻ ചാണ്ടിക്ക്‌ നേമത്തെ കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് എതിരെയും കോടിയേരി രൂക്ഷ വിമര്‍ശനം നടത്തി. കേരളം ഗുജറാത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ ബിജെപിയെ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി നേരിടുന്നത് കടലില്‍ ചാടിയാണോയെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. ഇത്തരം കോപ്രായങ്ങളിലൂടെയാണൊ രാഹുല്‍ ബിജെപിയെ നേരിടാനൊരുങ്ങുന്നതെന്നും കോടിയേരി ചോദിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021