നിയമസഭാ സീറ്റും പണവും വാഗ്ദാനം ചെയ്ത് ബിജെപി ഏജന്‍റ് സമീപിച്ചെന്ന് എംഎ വാഹിദ്

By Web TeamFirst Published Mar 14, 2021, 12:51 PM IST
Highlights

തിരുവനന്തപുരം ജില്ലയിലെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നായിരുന്നു വാഗ്ദാനം. മത്സരക്കാനുള്ള പണം എത്രവേണമെങ്കിലും നൽകാമെന്നും പറഞ്ഞെന്ന് എംഎ വാഹിദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മണ്ഡലവും പണവും വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് കഴക്കൂട്ടം മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എംഎ വാഹിദ്. തിരുവനന്തപുരം ജില്ലയിലെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നായിരുന്നു വാഗ്ദാനം. മത്സരക്കാനുള്ള പണം എത്രവേണമെങ്കിലും നൽകാമെന്നും പറഞ്ഞെന്ന് എംഎ വാഹിദ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ബിജെപിക്ക് വേണ്ടി ഒരു ഏജന്റാണ് സമീപിച്ചതെന്നും ആളാരെന്ന് പറയില്ലെന്നും എംഎ വാഹിദ് പറഞ്ഞു. 

ഇത്തവണ സീറ്റില്ലെന്ന് പറഞ്ഞാണ് സമീപിച്ചത്. തെക്കൻ കേരളത്തിൽ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ ആവശ്യമുണ്ട്. ബിജെപി ടിക്കറ്റിൽ മത്സരിക്കണം എന്ന് ആവശ്യപ്പെട്ടു. പലരേയും ഇത്തരത്തിൽ സമീപിച്ചതായി സൂചന കിട്ടയത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും എംഎ വാഹിദ് പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റാണ് സമീപിച്ചതെന്ന സൂചനയും വാഹിദ് നൽകുന്നുണ്ട്. 

സീറ്റ് നൽകാതിരിക്കാനുള്ള മാനദണ്ഡങ്ങളിലൊന്നും വരുന്ന ആളല്ല. പ്രായം ആണ് പ്രശ്നമെങ്കിൽ തെരഞ്ഞെടുപ്പിൽ പുതു തലമുറ വരട്ടെ എന്ന പക്ഷക്കാരൻ തന്നെയാണെന്നും എംഎ വാഹിദ് വ്യക്തമാക്കുന്നു. 

click me!