മേജര്‍ രവി കോണ്‍ഗ്രസുമായി അടുക്കുന്നു: ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുമെന്ന് ചെന്നിത്തല

Published : Feb 12, 2021, 10:35 AM ISTUpdated : Feb 12, 2021, 10:47 AM IST
മേജര്‍ രവി കോണ്‍ഗ്രസുമായി അടുക്കുന്നു: ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുമെന്ന് ചെന്നിത്തല

Synopsis

ഐശ്വര്യകേരളയാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ മേജര്‍ രവിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംവിധായകനും നടനുമായ മേജർ രവി കോൺ​ഗ്രസിലേക്കെന്ന് സൂചന. നേരത്തെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ ഇന്ന് പങ്കെടുക്കും എന്നാണ് വിവരം. ഇക്കാര്യം ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് 

ഞാനുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജർ രവി സംസാരിച്ചിട്ടുണ്ട്. ഐശ്വര്യകേരള യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ  യാത്രയുടെ ഭാ​ഗമാകും എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത് - ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന മേജർ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രം​ഗത്തു വന്നിരുന്നു. 

എന്നാൽ കേരളത്തിലെ ബിജെപി നേതൃത്വത്തോടുള്ള തൻ്റെ അതൃപ്തി കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാവർക്കമുള്ളതെന്നും അദ്ദേഹം അടുത്ത് കാലത്ത് തുറന്നടിച്ചിരുന്നു. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021