മാണി സി കാപ്പൻ ഇന്ന് യുഡിഎഫിൽ ചേരും; മുന്നണി മാറ്റം ഐശ്വര്യകേരള യാത്രയുടെ പാലാ വേദിയിൽ

Published : Feb 14, 2021, 06:41 AM IST
മാണി സി കാപ്പൻ ഇന്ന് യുഡിഎഫിൽ ചേരും; മുന്നണി മാറ്റം ഐശ്വര്യകേരള യാത്രയുടെ പാലാ വേദിയിൽ

Synopsis

ചെന്നിത്തലക്ക് ഒപ്പം ഉമ്മൻചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളും പാലായിലെ വേദിയിലുണ്ടാകും.

കോട്ടയം: പാലാ എംൽഎ മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം ഇന്ന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ അണികൾക്കൊപ്പം യുഡിഎഫിൻ്റെ ഭാഗമാകും. ഒൻപതരയ്ക്ക് ആർവി പാർക്കിൽ നിന്നാണ് കാപ്പൻ വിഭാഗത്തിന്റെ റാലി തുടങ്ങുക. തുറന്ന വാഹനത്തിൽ മാണി സി കാപ്പൻ റാലിയിലുണ്ടാകും. എൻസിപിയിൽ കാപ്പനെ അനുകൂലിക്കുന്നവർ ഒപ്പമുണ്ടാകും. 

പാല കുരിശുപള്ളിക്കു സമീപം വച്ച് ഐശ്വര്യ കേരള യാത്രയുടെ ഭാഗമയി ളാലം ജംഗ്ഷനിലെ വേദിയിലെത്തും. ചെന്നിത്തലക്ക് ഒപ്പം ഉമ്മൻചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ വേദിയിലുണ്ടാകും. പാലായുടെ വികസനം തടസ്സപ്പെടുത്താൻ ജോസ് കെ മാണി നടത്തിയ ശ്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസംഗത്തിൽ പറയുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. എൻസിപി കോട്ടയം ജില്ല കമ്മറ്റിയിലെ ഒരു വിഭാഗം കാപ്പനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. ഐശ്വര്യ കേരള യാത്രക്ക് കോട്ടയം ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് സ്വീകരണം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021