യുഡിഎഫിൽ അര്‍ഹമായ ഇടമുണ്ടാകുമെന്ന് ഉറപ്പ്;ശശീന്ദ്രൻ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് മാണി സി കാപ്പൻ

Published : Feb 13, 2021, 11:34 AM ISTUpdated : Feb 13, 2021, 11:41 AM IST
യുഡിഎഫിൽ അര്‍ഹമായ ഇടമുണ്ടാകുമെന്ന് ഉറപ്പ്;ശശീന്ദ്രൻ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് മാണി സി കാപ്പൻ

Synopsis

പാലാ വികസനത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നാളെ പ്രസംഗത്തിൽ പറയും. പാലാ വികസനം തടസപ്പെടുത്താൻ ജോസ് കെ മാണി ശ്രമിച്ചെന്നും മാണി സി കാപ്പൻ

കോട്ടയം: യുഡിഎഫിലേക്ക് മാറുമ്പോ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്‍റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുൻപ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു എന്നും മാണി സി കാപ്പൻ പറഞ്ഞു.

ആർക്കും വേണ്ടാതെ കിടന്ന മണ്ഡലം ആയിരുന്നു പാലാ. അവിടെയാണ് മത്സരിച്ച് ജയിച്ചത്. ഇടതുമുന്നണി പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചു. പാലായിലെ എൽഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒപ്പമുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.  

പാലാ വികസനത്തെ കുറിച്ച് കുറെയേറെ കാര്യങ്ങൾ പറയാനുണ്ട്. കൂടുതൽ കാര്യങ്ങൾ നാളെ പ്രസംഗത്തിൽ പറയും. എകെ ശശീന്ദ്രൻ പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കി. കച്ചവടം നടത്താൻ ഇത് സാധനം ഒന്നും അല്ലല്ലോ എന്നും മാണി സി കാപ്പൻ എകെ ശശീന്ദ്രന് മറുപടി നൽകി. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021