'ഇഎംസിസി ഡയറക്ടർ മത്സരിക്കുന്നതിന് പിന്നിൽ അജണ്ടയുണ്ട്'; വീണ്ടും മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published Mar 16, 2021, 3:14 PM IST
Highlights

വ്യക്തിപരമായ ആക്രമണമല്ല ഇടതുമുന്നണിക്കെതിരെയുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതൊന്നും ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്നും മേഴ്സിക്കുട്ടിയമ്മ.

തിരുവനന്തപുരം: കുണ്ടറയിൽ തനിക്ക് എതിരെ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് മത്സരിക്കുന്നതിന് പിന്നിൽ അജണ്ടയുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. രമേശ് ചെന്നിത്തലയ്ക്കും കോൺഗ്രസിനും അജണ്ടയുണ്ടെന്ന് കുറ്റപ്പെടുത്തിയ മന്ത്രി ആഴക്കടൽ ധാരണാപത്രത്തിന് പിന്നിൽ അത്യസാധാരണ നീക്കം നടന്നുവെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പായത് കൊണ്ടാണ് ഒപ്പിട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തതെന്നും മന്ത്രി വിശദീകരിച്ചു. തുടർച്ചയായി രണ്ടാം തവണയും മത്സരിക്കുന്നത് പ്രത്യേക പരിഗണന ഉള്ളതുകൊണ്ടല്ലെന്നും മേഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി ജോണിനോട് പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നില്‍ വ്യക്തിപരമായ ആക്രമണമല്ല. ഇടതുമുന്നണിക്കെതിരെയുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതൊന്നും ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. രമേശ് ചെന്നിത്തല കള്ളം പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസിന് പറയാന്‍ രാഷ്ട്രീയമല്ല. കുണ്ടറയില്‍ നിന്ന് ബിന്ദു കൃഷ്ണ പിന്മാറിയത് രാഷ്ട്രീയമില്ലാത്തതിനാലാണ്. വിഷ്ണുനാഥ് വന്നാലും പ്രശ്നമില്ലെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു. മുതിര്‍ന്ന മന്ത്രിമാര്‍ തുടരണമെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ട്. പക്ഷേ ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പാര്‍ട്ടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

click me!