പോളിം​ഗ് ബൂത്തിൽ പൊലീസുകാരനിൽ നിന്ന് മോശം പെരുമാറ്റം; നേവി ഉദ്യോ​ഗസ്ഥൻ പരാതി നൽകി

Web Desk   | Asianet News
Published : Apr 06, 2021, 04:15 PM IST
പോളിം​ഗ് ബൂത്തിൽ പൊലീസുകാരനിൽ നിന്ന് മോശം പെരുമാറ്റം; നേവി ഉദ്യോ​ഗസ്ഥൻ പരാതി നൽകി

Synopsis

വെള്ളനാട് സ്വദേശി അനന്തൻ എസ്. എസ് ആണ് പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി നൽകിയത്.

തിരുവനന്തപുരം: വോട്ട് ചെയ്യാൻ എത്തിയ നേവി ഉദ്യോഗസ്ഥനോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വെള്ളനാട് സ്വദേശി അനന്തൻ എസ്. എസ് ആണ് പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി നൽകിയത്.

ഗർഭിണിയായ സഹോദരിക്കൊപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു അനന്തൻ. സഹോദരിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഉള്ളതിനാൽ തന്നേയും അമ്മയേയും കൂടി കൂട്ടത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഗ്രേഡ് എ എസ്‌ഐ മോശമായി പെരുമാറി എന്നാണ് പരാതി. അനന്തു  തെരഞ്ഞെടുപ്പ് കമ്മീഷനും ആര്യനാട് പൊലീസിലും പരാതി നൽകി.

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021