യോഗി കള്ളകാവിയിട്ട പൂച്ച സന്യാസി, ദളിത് പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്യുന്നയാൾ: എം എം മണി

Published : Feb 22, 2021, 11:50 AM ISTUpdated : Feb 22, 2021, 12:06 PM IST
യോഗി കള്ളകാവിയിട്ട പൂച്ച സന്യാസി, ദളിത് പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്യുന്നയാൾ: എം എം മണി

Synopsis

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്നലെ കാസര്‍കോട് നിന്നും ഫ്ലാഗ് ഓഫ് ചെയ്തത് യോഗി ആദിത്യനാഥാണ്. 

കട്ടപ്പന: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി എം എം മണി. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് മണി കട്ടപ്പനയിൽ പറഞ്ഞു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാൻ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിച്ചു. 

കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത്‌ പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എം എം മണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്നലെ കാസര്‍കോട് നിന്നും ഫ്ലാഗ് ഓഫ് ചെയ്തത് യോഗി ആദിത്യനാഥാണ്. ഉദ്ഘാടന പ്രസംഗത്തിൽ എൽഡിഎഫ് സര്‍ക്കാരിനും യുഡിഎഫിനുമെതിരെ അതിരൂക്ഷ വിമര്‍നമാണ് യോഗി നടത്തിയത്.

ദേശസുരക്ഷയ്ക്കായി കേരളം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകൾ ഒന്നും തന്നെ ചെയ്തില്ലെന്നും അവര്‍ കേരളത്തിൽ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുകയാണെന്നും യോഗി ആരോപിച്ചിരുന്നു. ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കേരളത്തിൽ സഹായം ലഭിച്ചപ്പോൾ ഉത്തര്‍പ്രദേശ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021