വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നു; പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി

Published : Mar 21, 2021, 09:51 PM IST
വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നു; പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി

Synopsis

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കലക്ടർ എന്നിവർക്ക് പരാതി യുഡിഎഫ് നൽകി

മലപ്പുറം: വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസമദ് സമദാനി. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോയിൽ സാമ്യമായ ശബ്ദം ഉപയോഗിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കലക്ടർ എന്നിവർക്ക് പരാതി യുഡിഎഫ് നൽകി.
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021