ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് പ്രകടന പത്രിക; ബിജെപി നയം വ്യക്തമാക്കി എം ടി രമേശ്

By Web TeamFirst Published Feb 17, 2021, 7:57 PM IST
Highlights

ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് എം ടി രമേശ് വ്യക്തമാക്കി. ക്രോസ് വോട്ടിംഗ് മറികടക്കാൻ ബിജെപി പ്രത്യേക തന്ത്രത്തിന് രൂപം നൽകുമെന്നും എംടി രമേശ് പറഞ്ഞു. 
 

കോഴിക്കോട്: ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് പ്രകടന പത്രിക ഒരുക്കാൻ ബിജെപി. ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് എം ടി രമേശ് വ്യക്തമാക്കി. ക്രോസ് വോട്ടിംഗ് മറികടക്കാൻ ബിജെപി പ്രത്യേക തന്ത്രത്തിന് രൂപം നൽകുമെന്നും എംടി രമേശ് പറഞ്ഞു. 

"പാർട്ടി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഓരോ തെരഞ്ഞെടുപ്പും വെല്ലുവിളിയാണ്. ഇന്ത്യ മുഴുവൻ ജയിക്കുന്നു, കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ സാധിക്കുന്നില്ല എന്നുള്ളത് കേരളത്തിൽ ഞങ്ങൾക്ക് മുമ്പിലുള്ള വെല്ലുവിളിയാണ്. ആ വെല്ലുവിളി മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ക്രിസ്ത്യൻ സമൂഹം ഉന്നയിച്ചിട്ടുള്ള അവരുടെ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ചില വിഷയങ്ങളുണ്ട്. ആ വിഷയങ്ങളിലൊക്കെത്തന്നെ ബിജെപിക്ക് കൃത്യമായ നിലപാടുകളുണ്ട്. ആ നിലപാടുകൾ ഞങ്ങളുടെ പ്രകടനപത്രികയിലുമുണ്ടാകും." എം ടി രമേശ് പറഞ്ഞു.  


 

click me!