സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം ഏതെന്ന് അമിത് ഷാ വ്യക്തമാക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Published : Mar 24, 2021, 12:53 PM IST
സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം ഏതെന്ന് അമിത് ഷാ വ്യക്തമാക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Synopsis

സോളാർ കേസിലെ സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളത്. സിപിഎം-ബിജെപി രഹസ്യ ധാരണയും അന്തർധാരയും ഇതിന് പിന്നിലുണ്ട്. സിപിഎം അനുകൂല ഉദ്യോഗസ്ഥരാണ് കള്ളവോട്ടിന് കൂട്ട് നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. 

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം ഏതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെളിപ്പെടുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കേരള സന്ദര്‍ശനത്തിലാണ് അമിത് ഷാ ഈ ആരോപണം ഉന്നയിച്ചത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതേകുറിച്ച് മുഖ്യമന്ത്രിയും മൗനം പാലിക്കുന്നു. ഇന്ന് കേരള സന്ദര്‍ശം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്പ് അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തണമെന്നും കേരളം അതിനായി കാത്തിരിക്കുന്നുവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

സോളാർ കേസിലെ സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളത്. സിപിഎം-ബിജെപി രഹസ്യ ധാരണയും അന്തർധാരയും ഇതിന് പിന്നിലുണ്ട്. നാല് ലക്ഷം കള്ളവോട്ട് സിപിഎം ചേർത്തിയെന്ന് ആരോപിച്ച മുല്ലപ്പള്ളി, ഇരട്ട വോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഎം അനുകൂല ഉദ്യോഗസ്ഥരാണ് കള്ളവോട്ടിന് കൂട്ട് നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ബഡായി ബംഗ്ലാവ് എല്ലാ ദിവസവും തുടരുകയാണ്. എണ്ണൂറ് കോടിയുടെ നികുതിപ്പണമാണ് പരസ്യത്തിന് സർക്കാർ ചെലവഴിച്ചതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. 

രാഹുലിന്റെ സന്ദർശനം കേരളം കീഴടക്കിയെന്നും 100 സീറ്റ് യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. എന്‍എസ്എസിനെ ആക്രമിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഘടകകകക്ഷികളെ ഉപയോഗിച്ച് ജന സെക്രട്ടറിയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്‍റെ നിലപാട് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021