ലീഗ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള നിർണായക യോഗം പാണക്കാട് നടക്കും

Web Desk   | Asianet News
Published : Mar 11, 2021, 06:32 AM IST
ലീഗ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള നിർണായക യോഗം പാണക്കാട് നടക്കും

Synopsis

മുസ്ലീം ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി നിർണയവും വൈകിയത്.

മലപ്പുറം: സ്ഥാനാർത്ഥികകളെ തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് പാണക്കാട് നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ഏഴുപേരടങ്ങുന്ന പാർലമെന്‍ററി ബോർഡ് യോഗമാണ് രാവിലെ പത്ത് മണിയോടെ പാണക്കാട് ചേരുന്നത്. 

മുസ്ലീം ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി നിർണയവും വൈകിയത്. ഇന്ന് രാവിലെ കോൺഗ്രസ് നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി അധിക സീറ്റുകളുടെ കാര്യത്തിൽ അവസാന തീരുമാനത്തിലെത്താനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. 

പിന്നാലെ പാർലമെന്ററി ബോർഡ് ചേർന്ന് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കും. ഇന്ന് വൈകിട്ടോ നാളെ രാവിലേയൊ ഉപ തെരെഞ്ഞെടുപ്പിലേക്കടക്കം എല്ലാ സ്ഥാനാർത്ഥികളേയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യപിക്കും.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021