'നേമത്ത് ശിവൻകുട്ടി അറിയാതെ 'മാ-ബി' രഹസ്യബന്ധം', ആരോപണവുമായി കെ മുരളീധരൻ

Published : Apr 05, 2021, 09:50 AM ISTUpdated : Apr 05, 2021, 12:26 PM IST
'നേമത്ത് ശിവൻകുട്ടി അറിയാതെ 'മാ-ബി' രഹസ്യബന്ധം', ആരോപണവുമായി കെ മുരളീധരൻ

Synopsis

നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. പകരം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി, സിപിഎമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 'മാക്സിസ്റ്റ്-ബിജെപി' രഹസ്യബന്ധമാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി അറിയാതെയാണ് 'മാ-ബി' ബന്ധമെന്നും മുരളീധരൻ ആരോപിച്ചു. നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ ബിജെപിക്ക് വോട്ട് മറിക്കും പകരം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി, സിപിഎമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബൂത്ത് തലം മുതൽ കോൺഗ്രസിന്റെ പ്രവർത്തകർ ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധിയുടെ ഇന്നലെത്തെ പ്രശംസ വലിയ പ്രചോദനമാണെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021