'നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമില്ല': ബിജെപിയെ കുഴപ്പിച്ച് വീണ്ടും രാജഗോപാൽ

Published : Apr 06, 2021, 03:07 PM ISTUpdated : Apr 06, 2021, 03:17 PM IST
'നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമില്ല': ബിജെപിയെ കുഴപ്പിച്ച് വീണ്ടും രാജഗോപാൽ

Synopsis

നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരവുമായി നേമം എം.എൽ.എ ഒ.രാജഗോപാൽ

തിരുവനന്തപുരം: നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരവുമായി നേമം എംഎൽഎ ഒ രാജഗോപാൽ. ഞാൻ നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമൊന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാൻ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണം.

പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം അഴിച്ചു വിട്ടതെന്ന് കെ.മുരളീധരൻ്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നുണ്ടെങ്കിൽ വല്ല കാരണവും ഉണ്ടാവുമെന്നും അതേക്കുറിച്ച് എനിക്കറിയില്ലെന്നുമായിരുന്നു രാജ​ഗോപാലിൻ്റെ മറുപടി. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021