എന്നെ മാത്രം പഴിക്കരുതെന്ന് മുല്ലപ്പള്ളി, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി

By Web TeamFirst Published May 7, 2021, 1:37 PM IST
Highlights

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തലയും യോഗത്തിൽ നിലപാടെടുത്തു. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു.

തിരുവവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയം വിലയിരുത്താൽ ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ തോൽവി ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്ന നേതാക്കൾ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനുമായ ഉമ്മൻ ചാണ്ടി യോഗത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോൽവിക്ക് ഒന്നാമത്തെ ഉത്തരവാദി തനിക്കാണെന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അദ്ദേഹം രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പറഞ്ഞു. 

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തലയും യോഗത്തിൽ നിലപാടെടുത്തു. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞു കൊണ്ട് എൽ ഡിഎഫിന് വോട്ടു മറിക്കുകയായിരുന്നുവെന്നും 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ്  ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനർ നിർണയം നടന്നതെന്നും ചെന്നിത്തല കുറ്റുപ്പെടുത്തി.

എന്നാൽ അതേ സമയം തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. ഇത് യോഗത്തിലും ഈ ആരോപണം മുല്ലപ്പള്ളി ഉന്നയിച്ചു. 

click me!