'ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും'; യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി

Published : Apr 04, 2021, 08:47 AM ISTUpdated : Apr 04, 2021, 08:59 AM IST
'ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും'; യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി

Synopsis

ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉൾപ്പടെ അത് കണ്ടതാണ്. യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയുമായ ഉമ്മൻചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്ടനെന്ന് ജനങ്ങൾ തീരുമാനിക്കും. താൻ യുഡിഎഫിൻ്റെ ക്യാപ്റ്റനല്ലെന്നും ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ശബരിമല വിഷയം ഉയർത്താൻ ബിജെപിക്ക് അവകാശമില്ല. അധികാരം ഉണ്ടായിട്ടും ശബരിമലയിൽ നിയമനിർമ്മാണം നടത്താൻ ബിജെപിക്കായില്ലെന്ന് ഉമ്മൻചാണ്ടി വിമര്‍ശിച്ചു. യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉൾപ്പടെ അത് കണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്തുമെന്നും യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് എൽഡിഎഫിന് മറുപടി ഇല്ലാതെ പോയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021