'ഗ്രൂപ്പല്ല, പ്രധാനം വിജയസാധ്യത'; സ്ഥാനാർത്ഥിപ്പട്ടിക ഐശ്വര്യകേരളയാത്ര കഴിഞ്ഞയുടനെയെന്ന് ഉമ്മന്‍ ചാണ്ടി

Published : Feb 19, 2021, 07:39 PM ISTUpdated : Feb 19, 2021, 09:03 PM IST
'ഗ്രൂപ്പല്ല,  പ്രധാനം വിജയസാധ്യത'; സ്ഥാനാർത്ഥിപ്പട്ടിക ഐശ്വര്യകേരളയാത്ര കഴിഞ്ഞയുടനെയെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

പിൻവാതിൽ നിയമനങ്ങളും ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിലെ സജീവ ചർച്ചാ വിഷയമാകുമെന്നാണ് ഉമ്മൻചാണ്ടി വിശദീകരിക്കുന്നത്. 

തിരുവനന്തപുരം: യുഡിഎഫിന്‍റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പുണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി. വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുക. ഐശ്വര്യ കേരള യാത്ര കഴിഞ്ഞയുടന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടാകും. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പിൻവാതിൽ നിയമനങ്ങളും ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിലെ സജീവ ചർച്ചാ വിഷയമാകുമെന്നാണ് ഉമ്മൻചാണ്ടി വിശദീകരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങളുണ്ടാകില്ല. നിയമവിരുദ്ധമായ ഒരു നടപടിയും കൈകൊള്ളില്ല. കരാറുകാരെ സ്ഥിരപ്പെടുത്തുന്നതിൽ നിയമവശം നോക്കി മാത്രമെ നടപടി എടുക്കുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

യുഡിഎഫ് അധികാരത്തിലെത്തിയാൽ പിൻവാതിലടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021