അനുനയ നീക്കവുമായി ഉമ്മന്‍ ചാണ്ടി; രാജിവെച്ച കെപിസിസി സെക്രട്ടറി രമണി പി നായരെ വീട്ടിലെത്തി കണ്ടു

Published : Mar 20, 2021, 07:37 PM IST
അനുനയ നീക്കവുമായി ഉമ്മന്‍ ചാണ്ടി; രാജിവെച്ച കെപിസിസി സെക്രട്ടറി രമണി പി നായരെ വീട്ടിലെത്തി കണ്ടു

Synopsis

പ്രചാരണ രംഗത്ത് സജീവമാകാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടെന്നും ആ വാക്ക് നിഷേധിക്കാന്‍ ആവില്ലെന്നും രമണി പി നായര്‍ പറഞ്ഞു. 

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ പ്രതിഷേധിച്ച് രാജിവെച്ച കെപിസിസി സെക്രട്ടറി രമണി പി നായരെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി വീട്ടിലെത്തി. ആനാട് ജയനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് കെപിസിസി സെക്രട്ടറി സ്ഥാനം രമണി പി നായർ രാജിവെച്ചത്. 

പ്രചാരണ രംഗത്ത് സജീവമാകാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടെന്നും ആ വാക്ക് നിഷേധിക്കാന്‍ ആവില്ലെന്നും രമണി പി നായര്‍ പറഞ്ഞു. രാജി നൽകിയിരുന്നെങ്കിലും അത് കെപിസിസി സ്വീകരിച്ചിരുന്നില്ലെന്നും ഇനിയുള്ള പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്തുണ്ടാവുമെന്നും രമണി പി നായർ പറഞ്ഞു. 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021