'ഔദാര്യം ആവശ്യമില്ല'; യുഡിഎഫിന് മറുപടിയുമായി പി സി ജോര്‍ജ്ജ്, ഇനി എൻഡിഎയിലേക്കോ?

Published : Feb 25, 2021, 08:18 PM ISTUpdated : Feb 25, 2021, 08:22 PM IST
'ഔദാര്യം ആവശ്യമില്ല'; യുഡിഎഫിന് മറുപടിയുമായി പി സി ജോര്‍ജ്ജ്, ഇനി എൻഡിഎയിലേക്കോ?

Synopsis

എൻഡിഎ പ്രവേശന സാധ്യതയും പൂഞ്ഞാർ എംഎൽഎ തള്ളുന്നില്ല. ഫെബ്രുവരി 28ന് പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്ന് പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തിന് മുന്നിൽ വാതിലടച്ച യുഡിഎഫിന് മറുപടിയുമായി പി സി ജോര്‍ജ്ജ്. യുഡിഎഫിന്‍റെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നായിരുന്നു പി സി ജോർജ്ജിന്‍റെ പ്രതികരണം. എൻഡിഎ പ്രവേശന സാധ്യതയും പൂഞ്ഞാർ എംഎൽഎ തള്ളുന്നില്ല. ഫെബ്രുവരി 28ന് പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്ന് പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാമക്ഷേത്രത്തിന് ആയിരമല്ല ഒരു ലക്ഷം രൂപ വരെ ആവശ്യമെങ്കിൽ നൽകുമെന്നാണ് പി സി ജോർജിന്‍റെ പ്രതികരണം.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021