'സർവ്വേ ഫലങ്ങൾ വിശ്വസനീയമല്ല'; തെരഞ്ഞെടുപ്പ് സർവ്വേകളെ തള്ളി കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Apr 30, 2021, 11:45 AM IST
Highlights

പല സർവ്വേയിലും പല ഫലങ്ങളാണ് വന്നത്. സർവ്വേകൾ വിശ്വസനീയമല്ലെന്നതിന് ഇത് തന്നെയാണ് തെളിവ്. ഈ സർവ്വേ വച്ച് അധികാരത്തിൽ വരാനാവുമെന്ന് ഇടതു മുന്നണി കരുതേണ്ട എന്നും കുഞ്ഞാലിക്കു്ടടി അഭിപ്രായപ്പെട്ടു.

കോഴിക്കോട്: എൽഡിഎഫിന് മേൽക്കൈ പ്രവചിക്കുന്ന സർവ്വേഫലങ്ങളെ തള്ളി മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാമ്പിളിൻ്റെ വിശ്വാസ്യത വ്യക്തമാകാത്ത സർവ്വേകളാണിത്. ഈ സർവ്വേകൾ അനീതിയാണ്. പല സർവ്വേയിലും പല ഫലങ്ങളാണ് വന്നത്. സർവ്വേകൾ വിശ്വസനീയമല്ലെന്നതിന് ഇത് തന്നെയാണ് തെളിവ്. ഈ സർവ്വേ വച്ച് അധികാരത്തിൽ വരാനാവുമെന്ന് ഇടതു മുന്നണി കരുതേണ്ട എന്നും കുഞ്ഞാലിക്കു്ടടി അഭിപ്രായപ്പെട്ടു.

നിരർത്ഥകമായ സർവ്വേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യം എൽഡിഎഫിന് മൃഗീയ ഭൂരിപക്ഷം പറഞ്ഞവർ അതിൽ നിന്ന് പിറകോട്ട് പോയി. വോട്ട് എണ്ണിക്കഴിഞ്ഞാൽ യുഡിഎഫിന് അനുകൂലമാണ് ട്രെൻഡ് എന്ന് തെളിയും. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ സർവ്വേ ഫലം തെറ്റിയല്ലോ. യുഡിഎഫ് പ്രവർത്തകർ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സീറ്റുകൾ പോലും തോൽക്കുമെന്നാണ് സർവ്വേ പറയുന്നത്. കൗണ്ടിംഗ് ഏജൻറുമാരുടെ ആത്മവിശ്വാസം തകർക്കാൻ സർവ്വേ ഫലം കാരണമാകും. യു ഡി എഫ്  ഏറ്റവുമുറപ്പിക്കുന്ന സീറ്റാണ് കൊടുവള്ളി. അത് തോൽക്കുമെന്ന് പറയുന്നത് എങ്ങനെ ശരിയാക്കും. യു ഡി എഫിന് അനുകൂല കാലാവസ്ഥയാണെന്നാണ് സർവ്വേയിൽ നിന്ന് മനസിലാകുന്നത്. 

യുഡിഎഫ് സ്വന്തം നിലയിൽ കണക്കെടുത്തിട്ടുണ്ട്. ആ സർവ്വേയുടെ അടിസ്ഥാനത്തിൽ മികച്ച ആത്മവിശ്വാസം ഉണ്ട്. യുഡിഎഫിന് 80 ന് മുകളിൽ സീറ്റ് കിട്ടും.  പോസ്റ്റൽ വോട്ടിൽ കത്രിമം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇത്തവണ നടക്കില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവർത്തകർ വിജിലൻറായിരിക്കണം. പോസ്റ്റൽ ബാലറ്റിൻ്റെ എണ്ണം കൂടിയിട്ടുണ്ട്. എണ്ണിത്തോൽപ്പിക്കുക എന്ന പരിപാടി നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!