'അഴിമതി ഇല്ലാത്ത വ്യക്തിത്വം'; ഇ ശ്രീധരനെ പ്രശംസിച്ച് പാലക്കാട് രൂപത ബിഷപ്പ്

Published : Mar 16, 2021, 11:31 AM ISTUpdated : Mar 16, 2021, 12:22 PM IST
'അഴിമതി ഇല്ലാത്ത വ്യക്തിത്വം'; ഇ ശ്രീധരനെ പ്രശംസിച്ച് പാലക്കാട് രൂപത ബിഷപ്പ്

Synopsis

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പിൽ ഇ.ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാലക്കാട് ബിഷപ്പ് പ്രഖ്യാപിച്ചത്. അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നൽകുമെന്നും ബിഷപ്പ് മനത്തോട്ടത്തിൽ പറഞ്ഞു.

പാലക്കാട്: ബിജെപി സ്ഥാനാ‍ര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോ മാൻ ഇ ശ്രീധരനെ പ്രശംസിച്ച് പാലക്കാട് രൂപത. റോമൻ കത്തോലിക്കാ പാലക്കാട് രൂപത ബിഷപ്പാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാ‍ര്‍ത്ഥിയായി മത്സരിക്കുന്ന ഇ. ശ്രീധരനെ പ്രശംസകൾ കൊണ്ട് മൂടിയത്.ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരൻ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരിൽ കണ്ടിരുന്നു. 

അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നൽകുമെന്നും ബിഷപ്പ് മനത്തോട്ടത്തിൽ പറഞ്ഞു.ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ.ശ്രീധരൻ്റേത് യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതമാണ് അദ്ദേഹത്തിൻ്റേത് എന്ന് മുൻപേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തിൽ നൽകുകയാണ് - ശ്രീധരനൊപ്പം മാധ്യമങ്ങളെ കണ്ട പാലക്കാട് ബിഷപ്പ് പറഞ്ഞു. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021