'ഇനി ഒറ്റയ്ക്ക് നില്‍ക്കാനാവില്ല'; മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കുമെന്ന് പി സി ജോർജ്ജ്

By Web TeamFirst Published May 5, 2021, 10:45 AM IST
Highlights

എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകും. തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. 

കോട്ടയം: മുന്നണി സാധ്യതകള്‍ തേടി പി സി ജോര്‍ജ്ജ്. എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകുമെന്നും മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കേണ്ടി വരുമെന്നും പി സി ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. 

പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിസി ജോര്‍ജ് പരാജയം ഏറ്റുവാങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പി സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 27821 വോട്ടുകൾക്കാണ്‌ പി സി ജോർജ്‌ വിജയിച്ചത്‌. ആദ്യമായി എൽഡിഎഫ്‌ സ്ഥാനാർഥിയായി ജോർജ്‌ മത്സരിച്ച 1980ൽ 44 ശതമാനം വോട്ടുനേടിയായിരുന്നു വിജയം. പിന്നീടങ്ങോട്ട്‌ ഇരുമുന്നണികളിൽ നിന്നും തനിച്ചുമായി ആറ് തവണ വിജയിച്ചു. 1982, 96, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിലാണ്‌ നിയമസഭയിലെത്തിയത്‌. ഇതിനിടെ ഒരു തവണ ജതാദളിലെ എൻ എം ജോസഫ്‌ പരാജയപ്പെടുത്തി. 1987 ലാണ്‌ തോൽപ്പിച്ചത്‌.

click me!