'പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണ', ആരോപണവുമായി പിസി ജോർജ്

Published : Mar 28, 2021, 07:48 AM ISTUpdated : Mar 28, 2021, 08:56 AM IST
'പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണ', ആരോപണവുമായി പിസി ജോർജ്

Synopsis

താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന ആരോപണവുമായി പിസി ജോർജ്. താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പി സി ജോർജ് ആരോപിച്ചു. വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു. 

ഈരാറ്റുപ്പേട്ടയിലെ 'കൂവൽ' വിവാദത്തിന് പിന്നാലെ പലയിടങ്ങളിൽ നിന്നും പി സി ജോർജിന് എതിരെ സമാനമായ രീതിയിൽ  പ്രതിഷേധങ്ങളുണ്ടായിരുന്നു. മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചു വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്‍റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ 'കൂവൽ' സംഭവമെന്നാണ് ഇടത്-വലത് മുന്നണികളുടെ വിമർശനം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021