എൻഎസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; തുടര്‍ച്ചയായ വിമര്‍ശനത്തില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് പിണറായി

Published : Mar 24, 2021, 11:20 AM ISTUpdated : Mar 24, 2021, 11:27 AM IST
എൻഎസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; തുടര്‍ച്ചയായ വിമര്‍ശനത്തില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് പിണറായി

Synopsis

എൻഎസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ അങ്ങനെ ഒരു പ്രേത്യേക പ്രതികരണം ഉണ്ടെന്നത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട: എൻഎസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. തുടര്‍ച്ചയായി എൻഎസ്എസ് വിമര്‍ശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാട്ടിൽ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരൻ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. എൻഎസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ അങ്ങനെ ഒരു പ്രേത്യേക പ്രതികരണം ഉണ്ടെന്നത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രികെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു. നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെട്ടിട്ട് ഇടതുപക്ഷത്തെ കുറ്റംപറയുന്നത് ശരിയല്ല. ഇടതുപക്ഷത്തെ ഇകഴ്ത്തുന്നത് എൻഎസ്എസ് ചെയ്യാൻ പാടില്ലാത്തതാണ്. ശബരിമല പ്രശ്നത്തിൽ ശോഭ സുരേന്ദ്രൻ വിശ്വാസികളെ വഞ്ചിക്കുകയാണ്. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പൂതന പരാമര്‍ശമെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: 'പൂതന പരാമര്‍ശം മറ്റൊന്നും പറയാനില്ലാത്തതിനാൽ'; ശോഭ സുരേന്ദ്രനെതിരെ കെ കെ ശൈലജ; എൻഎസ്എസിനും വിമര്‍ശനം

അതേസമയം, എൻഎസ്എസുമായി ഏറ്റുമുട്ടലിനില്ലെന്ന് സിപിഎം പി ബി അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. സാമുദായിക സംഘടനകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട് ഏതെങ്കിലുമൊരു മുന്നണിക്കാണ് പിന്തുണയെന്ന് എൻഎസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ബേബി പാലക്കാട് പറഞ്ഞു.

Also Read: എൻഎസ്എസുമായി ഏറ്റുമുട്ടലിനില്ല, അമിത് ഷായ്ക്കും എം എ ബേബിയുടെ മറുപടി

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021