'ജയിച്ചു കേരളം', കവർചിത്രം മാറ്റി ക്യാപ്റ്റൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ജനങ്ങളാണ് ഉറപ്പെന്ന് മുഖ്യമന്ത്രി

Published : May 02, 2021, 10:12 PM ISTUpdated : May 02, 2021, 10:32 PM IST
'ജയിച്ചു കേരളം', കവർചിത്രം മാറ്റി ക്യാപ്റ്റൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ജനങ്ങളാണ് ഉറപ്പെന്ന് മുഖ്യമന്ത്രി

Synopsis

വിജയത്തിന്റെ നേരവകാശികൾ ജനങ്ങളാണെന്ന് വിജയപ്രഖ്യാപനത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞിരുന്നു. 

തിരുവനന്തപുരം: 140 മണ്ഡലങ്ങളിൽ 99 മണ്ഡലങ്ങളും ചുവപ്പണിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കവർ ചിത്രം മാറ്റി പിണറായി വിജയൻ. ജയിച്ചു കേരളം എന്ന് എഴുതിയ ചിത്രമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിന്റെ കവറായി നൽകിയിരിക്കുന്നത്. നേരത്തേതന്നെ തുടർഭരണം വരുമെന്ന് ഉറപ്പിച്ചിരുന്ന പിണറായി വിജയൻ, വിജയത്തിന്റെ നേരവകാശികൾ ജനങ്ങളാണെന്ന് വിജയപ്രഖ്യാപനത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ''ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതൽ സീറ്റ് എൽഡിഎഫ് നേടുമെന്ന് ഞങ്ങൾ പറഞ്ഞത്. അത് അന്വർത്ഥമാക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം'', മുഖ്യമന്ത്രി പറഞ്ഞു.

''കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്‍റെ സമാധാനം തകർക്കുന്ന തരത്തിലുള്ള പല ബോധപൂർവമായ ശ്രമങ്ങളും ആക്രമണങ്ങളുമുണ്ടായി. നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തിൽ ജനം പൂര്‍ണമായും എൽഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും സാധിച്ചത്'', പിണറായി പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021