'നാളെ കഴിഞ്ഞാല്‍ എണ്ണില്ലേ'; എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Apr 30, 2021, 06:51 PM ISTUpdated : Apr 30, 2021, 07:04 PM IST
'നാളെ കഴിഞ്ഞാല്‍ എണ്ണില്ലേ'; എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച്,  അത് എണ്ണിയിട്ട് കാണാം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനം ആര് ഭരിക്കും എന്ന് അറിയാന്‍ രണ്ട് ദിവസം അവശേഷിക്കവേ, തുടര്‍ഭരണം പ്രവചിച്ച് പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങളില്‍ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ഇത് സംബന്ധിച്ച പ്രതികരണം നടത്തിയതാണ്. പ്രത്യേകമായ ഒരു പ്രതികരണത്തിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാളെ കഴിഞ്ഞാല്‍ എണ്ണില്ലെ അപ്പോള്‍ അറിയമല്ലോ എന്നും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച്  അത് എണ്ണിയിട്ട് കാണാം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ തുടര്‍ഭരണം സംബന്ധിച്ച ചോദ്യത്തിന്, അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി. 'അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്,  ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' -  എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മൂന്നാം തിയതി തമ്മിൽ  കാണാമെന്നും മാധ്യമപ്രവർത്തകരോടായി പറഞ്ഞുനിർത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021