സിപിഎമ്മിനെ പിന്തുണച്ച് എഫ്ബി പോസ്റ്റ്; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എസ് ഐയ്ക്കെതിരെ കേസ്

Published : Apr 05, 2021, 06:03 PM IST
സിപിഎമ്മിനെ പിന്തുണച്ച് എഫ്ബി പോസ്റ്റ്; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എസ് ഐയ്ക്കെതിരെ കേസ്

Synopsis

ഫേസ്ബുക്ക്‌ അക്കൗണ്ടിൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തതിനാണ് കേസെടുത്തത്. എസ് ഐ ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കാസർകോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായി സിപിഎമ്മിനെ പിന്തുണച്ച കാസർകോട് എസ്ഐയ്ക്കെതിരെ കേസെടുത്തു. ഫേസ്ബുക്ക്‌ അക്കൗണ്ടിൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തതിനാണ് കേസെടുത്തത്. എസ് ഐ ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെയാണ് പൊലീസ് കേസെടുത്തത്.

റപ്രസൻ്റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് എസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍, മനോദൗർബല്യമുള്ള സ്വന്തം കുട്ടി അബദ്ധത്തിൽ ചെയ്തത് എന്നാണ് എസ് ഐയുടെ വിശദീകരണം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021