
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ നാല് മണിക്കൂറിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് മികച്ച പോളിംഗ്. നഗര ഗ്രാമ പ്രദേശങ്ങളെന്നോ തീരദേശ, മലയോര മേഖലകളെന്നോ വ്യത്യാസമില്ലാതെ വലിയ ആൾക്കൂട്ടം ആണ് പോളിംഗ് ബൂത്തുകൾക്ക് മുന്നിലെത്തുന്നത് . പലിയിടത്തും വളരെ വലിയ നിര തന്നെ ഇപ്പോഴുണ്ട്. പതിനൊന്ന് മണി പിന്നിടുമ്പോൾ 29.03 ശതമാനം വോട്ടാണ് സംസ്ഥാനത്തെ ശരാശരി
ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 11 മണി പിന്നിട്ടപ്പോള്‍ മികച്ച പോളിംഗ് ശതമാനത്തിലേക്ക് തന്നെ സംസ്ഥാനം എത്തുമെന്ന സൂചനകളാണ് കിട്ടുന്നത്. 140 മണ്ഡലങ്ങളിലും ഏതാണ്ട് എല്ലാ ബൂത്തുകൾക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെ കാണാനാകുന്നുണ്ട്. പ്രത്യേകിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കുകയും ത്രികോണ മത്സരത്തിന്‍റെ ചൂട് നിലനിൽക്കുകയും ചെയ്യുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പതിനൊന്ന് മണിക്ക് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ് ഇങ്ങനെയാണ്: