പാര്‍ട്ടി വിടുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് പി.വി.ബാലചന്ദ്രൻ

Published : Mar 24, 2021, 06:09 PM IST
പാര്‍ട്ടി വിടുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് പി.വി.ബാലചന്ദ്രൻ

Synopsis

തന്റെ അതൃപ്തി മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്ഥാനത്തിനു വേണ്ടി താൻ പാർട്ടി വിടുമെന്ന പ്രചാരണം തെറ്റാണെന്നും ഡിസിസി പ്രസിഡൻ്റ് സ്ഥാനം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. 

കൽപറ്റ: കോൺഗ്രസിൽ നിന്നും രാജിവയ്ക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പി.വി. ബാലചന്ദ്രൻ. കൽപ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആൾക്ക് നൽകിയതിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഹൈക്കമാൻഡ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയതിനാൽ ഇനി അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും  പി.വി.ബാലചന്ദ്രൻ പറഞ്ഞു. 

തൻ്റെ അതൃപ്തി മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്ഥാനത്തിനു വേണ്ടി താൻ പാർട്ടി വിടുമെന്ന പ്രചാരണം തെറ്റാണെന്നും ഡിസിസി പ്രസിഡൻ്റ് സ്ഥാനം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ തന്റെ ശത്രുക്കൾ ആകാമെന്നും പി വി ബാലചന്ദ്രൻ ആരോപിച്ചു. പാർട്ടിയിലെ ചെറുപ്പക്കാർക്ക് അർഹിക്കുന്ന സ്ഥാനമാനങ്ങൾ  മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. ആ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പി വി ബാലചന്ദ്രൻ വ്യക്തമാക്കി. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021