യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ; കൊച്ചിയിലും ആലപ്പുഴയിലും പരിപാടികൾ

Web Desk   | Asianet News
Published : Mar 22, 2021, 06:44 AM IST
യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ; കൊച്ചിയിലും ആലപ്പുഴയിലും പരിപാടികൾ

Synopsis

രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും. വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടർന്ന് പങ്കെടുക്കും. 

കൊച്ചി: മധ്യകേരളത്തിൽ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് കൊച്ചിയിലെത്തും. എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 

രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും. വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടർന്ന് പങ്കെടുക്കും. വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.. പര്യടനത്തിന്‍റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021