വടകര യുഡിഎഫ് സീറ്റ് ആർഎംപിക്ക് തന്നെ; കെ കെ രമ മത്സരിക്കില്ല, വേണു സ്ഥാനാർത്ഥിയായേക്കും

Web Desk   | Asianet News
Published : Mar 12, 2021, 08:05 AM ISTUpdated : Mar 12, 2021, 09:55 AM IST
വടകര യുഡിഎഫ് സീറ്റ് ആർഎംപിക്ക് തന്നെ; കെ കെ രമ മത്സരിക്കില്ല, വേണു സ്ഥാനാർത്ഥിയായേക്കും

Synopsis

കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു, പക്ഷേ, വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ തീരുമാനം. 

കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ കെ രമ ആർഎംപി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. 

കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു, പക്ഷേ, വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ  തീരുമാനം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന വിവരം. വടകരയിലേക്ക് കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ ആലോചിച്ചിട്ടേയില്ല. ദില്ലിയിലെ കൂടിയാലോചനകൾക്ക് ശേഷമാണ് കോൺ​ഗ്രസ് നേതാക്കൾ ആർഎംപിയുമായി ബന്ധപ്പെട്ടത്. ആർഎംപിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആർഎംപി നേതാക്കളെ ലീ​ഗ് അറിയിച്ചിട്ടുണ്ട്. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021