കോന്നി പിടിക്കാന്‍ റോബിന്‍ പീറ്റര്‍; പ്രചാരണ ചുമതല ഏറ്റെടുത്ത് അടൂർ പ്രകാശ്

Published : Mar 16, 2021, 08:58 AM ISTUpdated : Mar 16, 2021, 11:13 AM IST
കോന്നി പിടിക്കാന്‍ റോബിന്‍ പീറ്റര്‍; പ്രചാരണ ചുമതല ഏറ്റെടുത്ത് അടൂർ പ്രകാശ്

Synopsis

തുടർച്ചയായി അഞ്ച് തവണ അടൂർ പ്രകാശിനെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് കോന്നി. അടൂർ പ്രകാശ് ലോക്സഭയിലേക്ക് പോയതോടെ കൈവിട്ട മണ്ഡലം തിരികെ പിടിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്താണ് പ്രചാരണം. 

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാൻ അടൂർ പ്രകാശ് എംപി രംഗത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന്‍റെ പ്രചാരണ ചുമതല ഏറ്റെടുത്ത് അടൂർ പ്രകാശ് മണ്ഡലത്തിൽ സജീവമാണ്. തുടർച്ചയായി അഞ്ച് തവണ അടൂർ പ്രകാശിനെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് കോന്നി. അടൂർ പ്രകാശ് ലോക്സഭയിലേക്ക് പോയതോടെ കൈവിട്ട മണ്ഡലം തിരികെ പിടിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്താണ് പ്രചാരണം. 

ഉപതെരഞ്ഞെടുപ്പ് മുതൽ തന്‍റെ പിൻഗാമിയായി അടൂർ പ്രകാശ് ഉയർത്തിക്കാട്ടിയ റോബിൻ പീറ്ററാണ് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. കഴിഞ്ഞ കാലങ്ങളിൽ അടൂർ പ്രകാശ് പ്രചാരണം തുടങ്ങിയിടത്ത് നിന്ന് തന്നെ പ്രചാരണം ആരംഭിച്ച് റോബിൻ പീറ്ററും കളം നിറയുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നെ മണ്ഡലത്തിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററിന്‍റെയും കത്തിന്‍റെയും രൂപത്തിൽ വിമത ശബ്ദമുയർത്തിയവർക്കുള്ള പരോക്ഷ മറുപടി കൂടിയാണ് അടൂർ പ്രകാശിന്‍റെ സാന്നിധ്യം. 

ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പഴി കേട്ട അടൂർ പ്രകാശിന് തന്‍റെ പഴയ തട്ടകം ഇളകാതെ നോക്കേണ്ടതും പ്രധാനം . ദിവസങ്ങൾക്ക് മുമ്പെ പ്രചരണത്തിൽ മുൻതൂക്കം നേടിയ സിറ്റിങ്ങ് എംൽഎ കെ യു ജനീഷ്കുമാറും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സജീവമാകുന്നതോടെ മണ്ഡലത്തിൽ ത്രികോണ പോര് മുറുകും.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021