
പാലക്കാട്: വ്യത്യസ്ഥമായ റോഡ് ഷോയുമായി മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് കെ അനന്തകൃഷ്ണന്‍. അവസാന മണിക്കൂറികളില്‍ കാളവണ്ടിയില്‍ നഗരം ചുറ്റി ആളുകളെ കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥി. കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക് കാളവണ്ടി ഒരു പുതിയ കാര്യമല്ലെന്നാണ് അനന്തകൃഷ്ണന്‍റെ പക്ഷം.
വി എസ് അച്യുതാനന്ദന്‍ ഇല്ലാത്ത മണ്ഡലത്തില്‍ ബിജെപിയും യുഡിഎഫും വലിയ രീതിയിലാണ് പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. നേരത്തെ ബിജെപിക്ക് വോട്ടുചെയ്തവർ ഇക്കുറി ഇടതിനൊപ്പമെന്നാണ് സിപിഎം സ്ഥാനാർത്ഥി എ പ്രഭാകരന്‍റെ വിലയിരുത്തൽ. എന്നാല്‍ അട്ടിമറി വിജയം മലമ്പുഴയില്‍ ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുകയാണ് അവസാന മണിക്കൂറിലും ബിജെപി.