ശശീന്ദ്രൻ എലത്തൂരിൽ, കുട്ടനാട്ടിൽ തോമസ്, കോട്ടക്കലിൽ എൻ.എ.മൊഹമ്മദ്

By Web TeamFirst Published Mar 9, 2021, 4:49 PM IST
Highlights

സംസ്ഥാന സമിതി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടിക എൻസിപിയുടെ കേന്ദ്ര തെര‍ഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. 

മുംബൈ: എതിര്‍പ്പുകൾ മറികടന്ന് എലത്തൂരിൽ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് എ.കെ.ശശീന്ദ്രൻ. എട്ട് തവണ മത്സരിച്ച എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളിൽ തന്നെ വലിയ കലാപവും പ്രതിഷേധവും ഉണ്ടായെങ്കിലും ശശീന്ദ്രൻ വീണ്ടും മത്സരിക്കട്ടേയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും സ്വീകരിച്ചത്. 

സംസ്ഥാന സമിതി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടിക എൻസിപിയുടെ കേന്ദ്ര തെര‍ഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. എലത്തൂര്‍ - എ.കെ.ശശീന്ദ്രൻ, കുട്ടനാട് സീറ്റിൽ അന്തരിച്ച തോമസ് കെ ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ്, കോട്ടയ്ക്കൽ സീറ്റിൽ എൻ.എ.മുഹമ്മദ് കുട്ടി എന്നിവരുടെ പേരുകളാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായടക്കം നാല് സീറ്റുകളിലായിരുന്നു എൻസിപി മത്സരിച്ചിരുന്നത്. എന്നാൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയതോടെ പാലാ സീറ്റ് എൻസിപിക്ക് നഷ്ടമായി. 
 

click me!