ആഴക്കടൽ മത്സ്യബന്ധനവിവാദം; ഇഎംസിസി ഡയറക്ടർ മേഴ്സിക്കുട്ടിയമ്മയ്‍ക്കെതിരെ മത്സരിക്കും

By Web TeamFirst Published Mar 15, 2021, 11:36 AM IST
Highlights

പിഴവുപറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ്. തളളിപ്പറഞ്ഞ മേഴ്സികുട്ടിയമ്മയ്ക്കെതിരെ നിയമനടപടി സ്വികരിക്കുമെന്നും ഷിജു വർഗീസ്.

കൊച്ചി: ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്ഥാനാ‍ർത്ഥിയാകുമെന്ന് ഷിജു വ‍ർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പദ്ധതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ വഞ്ചിച്ചെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സ്ഥാനാർത്ഥിയാകുന്നതെന്നും ഷിജു വർഗീസ് വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധന നയം സർക്കാരിനില്ലെങ്കിൽ നേരത്തെ പറയണമായിരുന്നു. പിഴവുപറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ്. തളളിപ്പറഞ്ഞ മേഴ്സികുട്ടിയമ്മയ്ക്കെതിരെ നിയമനടപടി സ്വികരിക്കുമെന്നും ഷിജു വർഗീസ് അറിയിച്ചു.

click me!