'കഴക്കൂട്ടത്ത് ശബരിമല പ്രധാന പ്രചാരണ വിഷയമാക്കും'; സർക്കാരിനെതിരായ മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ശോഭ

Published : Mar 17, 2021, 04:21 PM ISTUpdated : Mar 17, 2021, 04:36 PM IST
'കഴക്കൂട്ടത്ത് ശബരിമല പ്രധാന പ്രചാരണ വിഷയമാക്കും'; സർക്കാരിനെതിരായ മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ശോഭ

Synopsis

കഴക്കൂട്ടത്തെ സ്ഥാനാർത്ഥിത്വം പിടിച്ചു വാങ്ങിയതല്ലെന്ന് ശോഭ സുരേന്ദ്രൻ. കെ സുരേന്ദ്രനും താനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിൽ തനിക്ക് പരിഭവമില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.  

തൃശ്ശൂര്‍: കഴക്കൂട്ടത്ത് ശബരിമല പ്രധാന പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ബിജെപിയുടെ വിജയം ഉറപ്പാണ്. വിശ്വാസികളോട് ചെയ്ത അനീതിയ്ക്ക് മന്ത്രി കടകംപള്ളിക്കും സർക്കാരിനുമെതിരെയുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴക്കൂട്ടത്ത് സ്ഥാനാർത്ഥി നിർണയം വൈകിയത് മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ വേണ്ടിയാണ്. കഴക്കൂട്ടത്തെ സ്ഥാനാർത്ഥിത്വം പിടിച്ചു വാങ്ങിയതല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രൻ തന്നെ പുച്ഛിക്കുമെന്ന് തോന്നുന്നില്ല. കെ സുരേന്ദ്രനും താനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിൽ തനിക്ക് പരിഭവമില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.  

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021