'വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ പാര്‍ട്ടി പ്രതിജ്ഞാബദ്ധം': സീതാറാം യെച്ചൂരി

Published : Mar 26, 2021, 10:58 AM IST
'വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ പാര്‍ട്ടി പ്രതിജ്ഞാബദ്ധം': സീതാറാം യെച്ചൂരി

Synopsis

വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന്  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

കൊച്ചി: വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ സിപിഎം പ്രതിജ്ഞാബദ്ധമാണെന്ന്  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയിൽ വിശ്വാസികൾ മാപ്പു തരില്ല എന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച യെച്ചൂരി അക്കാര്യത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുകയെന്നും കേരളത്തിൽ നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. 35 വർഷം നീണ്ട ബംഗാളിലെ ഭരണത്തിൽ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല. വ്യക്തികളുടെ വിശ്വാസത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ലെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021