പാലായിൽ അവസാന മണിക്കൂറുകളിലും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ

By Web TeamFirst Published Apr 3, 2021, 9:35 PM IST
Highlights

പ്രചാരണം അവസാനിക്കുന്നതിന് തൊട്ട് മുൻപും പേരാട്ടം ശക്തമാണ്. നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും പൊടി തട്ടിയെടുത്ത്  പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മാണി സി കാപ്പനും യുഡിഎഫും. 

പാലാ: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലായിൽ അവസാന മണിക്കൂറിലും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ. ജോസ് കെ മാണിക്കെതിരെ വോട്ടിന് കോഴ ആരോപണം യുഡിഎഫ് ക്യാമ്പ് വീണ്ടും സജീവമാക്കി. പരാജയ ഭീതി കൊണ്ടാണ് കാപ്പനും കൂട്ടരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ജോസ് കെ മാണി തിരിച്ചടിച്ചു.

ഈ അവസാന മണിക്കൂറിലും പാലാ ആർക്കും പിടികൊടുക്കുന്നില്ല. പ്രചാരണം അവസാനിക്കുന്നതിന് തൊട്ട് മുൻപും പേരാട്ടം ശക്തമാണ്. നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും പൊടി തട്ടിയെടുത്ത്  പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മാണി സി കാപ്പനും യുഡിഎഫും. പരസ്യ പ്രചാരണം അവസാനിപ്പിച്ച മാണി സി കാപ്പനും ജോസ് കെ മാണിയും ഇന്ന്  പരിചയക്കാരുടെ വീടുകളിലെത്തി വോട്ടുറപ്പിക്കുന്നതിൻ്റെ തിരക്കിലായിരുന്നു. 

സിപിഎം കേരളാ കോൺഗ്രസ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടാൽ വിജയം ഉറപ്പെന്നാണ് ജോസ് ക്യാമ്പിൻ്റെ പ്രതീക്ഷ. സിപിഎമ്മുമായുള്ള ആഭ്യന്തര തർക്കം തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. പതിനയ്യായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പാലാ പിടിക്കുമെന്ന് കാപ്പനും കൂട്ടരും അവകാശപ്പെടുന്നു. സിപിഎം കേരളാ കോൺഗ്രസ് വോട്ടുകളിലെ വിള്ളലിലാണ് മുഖ്യമായും കാപ്പൻ്റെ പ്രതീക്ഷ. ഒപ്പം മണ്ഡലത്തിലുള്ള സഹതാപ തരംഗവും വോട്ടാകുമെന്ന് വിശ്വസിക്കുന്നു. കോൺഗ്രസിൻറെ സംഘടനാ ശേഷിക്കുറവാണ് കാപ്പനേയും കൂട്ടരേയും അലട്ടുന്നത്. 

click me!