പാലായിൽ കാപ്പന്റെ വക കൊട്ടിക്കലാശമില്ല, പണം ജനോപകാരത്തിന് മാറ്റിവയ്ക്കും

By Web TeamFirst Published Apr 1, 2021, 7:01 PM IST
Highlights

കടുത്ത മത്സരം നടക്കുന്ന പാലായിൽ ഇത്തവണ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചതായി മാണി സി കാപ്പൻ. കൊട്ടിക്കലാശത്തിനായുള്ള പണം ജനോപകാര പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കാപ്പൻ അറിയിച്ചു.

പാല: കടുത്ത മത്സരം നടക്കുന്ന പാലായിൽ ഇത്തവണ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചതായി മാണി സി കാപ്പൻ. കൊട്ടിക്കലാശത്തിനായുള്ള പണം ജനോപകാര പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കാപ്പൻ അറിയിച്ചു. വിശുദ്ധ വാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്നും കാപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

പ്രിയ പാലാക്കാരെ എന്നു തുടങ്ങുന്ന അറിയിപ്പിൽ ഞാറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം വേണ്ടെന്ന തീരുമാനം പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും പറയുന്നു. മണ്ഡലത്തിൽ ആർഭാട രഹിതമായ സമാപനമായിരിക്കും ഉണ്ടാവുകയെന്നും കാപ്പൻ കുറിപ്പിൽ പറയുന്നു.

കാപ്പന്റെ കുറിപ്പ്..

'പ്രിയ പാലാക്കാരെ...  ഏതൊരു തെരഞ്ഞെടുപ്പിൻ്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയിൽ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങൾക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാർത്ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം. 

പതിവിനു വിപരീതമായി ഇത്തവണ എൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം. ഈ തീരുമാനം നമ്മുടെ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും  വിനീതമായി അഭ്യർത്ഥിക്കുന്നു.

click me!